ഓഹരി വിപണിയില്‍ ഉള്ള കമ്പനികളുടെ ഓഹരി ഉടമകള്‍ക്ക് വീട്ടിലിരുന്നും കമ്പനി യോഗങ്ങളി ല്‍ വോട്ട് ചെയ്യാം.
കമ്പനികള്‍ക്ക് പേപ്പ ര്‍ ഉപയോഗം ഒഴിവാക്കിക്കൊണ്ട് ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ നിയമനടപടിക ള്‍ പൂ ര്‍ ത്തിയാക്കാ ന്‍ ഇന്‍ഫോര്‍മേഷ ന്‍ ടെക്നോളജി ആക്ട് 2000 - ലെ വകുപ്പുക ള്‍, 2,4,5,13,81 എന്നിവ പരിഗണിച്ചുകൊണ്ട് ഗവണ്മെന്റ് അത്തരം നടപടികളെ നിയമാനുസൃതമാക്കിക്കൊണ്ട് ഒരു ഹരിത ഉപക്രമം* (Green Initiative/ഹരിത സമാരംഭം) തുടങ്ങിവച്ചിരുന്നു. സര്‍കുല ര്‍ 27/2011 –ല്‍ കമ്പനി മീറ്റിങ്ങുകളി ല്‍ ഓഹരി ഉടമയ്ക്ക് ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ പങ്കെടുക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
NSDL, CDSL എന്നീ സ്ഥാപനങ്ങളെയാണ് സര്‍കുല ര്‍ 21/2011 വഴി ഇതിനായി സംവിധാനം ഒരുക്കാന്‍ കമ്പനികാര്യ മന്ത്രാലയം ചുമതല പ്പെടുത്തിയത്.
കമ്പനി നിയമപ്രകാരം താഴെപ്പറയുന്നവ ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു.
വോട്ടവകാശം : ഒരു കമ്പനി അംഗത്തിന് തപാ ല്‍ വഴിയോ പോസ്റ്റ ല്‍ വോട്ട് വഴിയോ കമ്പനി യോഗങ്ങളി ല്‍ സമ്മതിദാനം വിനിയോഗിക്കാനുള്ള അവകാശം.
പോസ്റ്റല്‍ വോട്ട് - തപാ ല്‍ വഴിയോ ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെയോ ഉള്ള വോട്ട് ചെയ്യലാണ് ഇത്.
ആകെ സമ്മതിദാനാധികാരം – ഒരു കമ്പനിയോഗത്തി ല്‍ വോട്ടെടുപ്പി ല്‍
ഏതെങ്കിലും ഒരു വിഷയത്തി ല്‍, പ്രസ്തുത വിഷയത്തില്‍ വോട്ടവകാശം ഉള്ള എല്ലാ അംഗങ്ങളും അല്ലെങ്കില്‍ അവരുടെ പ്രതിനിധികളും പങ്കെടുക്കുകയും വോട്ടവകാശം വിനിയോഗിക്കുകയും ചെയ്‌താല്‍, അങ്ങനെ ആകെ വിനിയോഗിക്കപ്പെട്ട വോട്ടുകളുടെ എണ്ണം.
വകുപ്പ് 43 പ്രകാരം ഓഹരിക ള്‍ (1) ഇക്വിറ്റി ഓഹരികള്‍ (i) വോട്ടവകാശം ഉള്ളവ (ii) ലാഭ വിഹിതത്തിലോ വോട്ടവകാശത്തിലോ മറ്റോ ഭിന്ന അവകാശം ഉള്ളവ, (2) മു ന്‍ഗണനാ ഓഹരിക ള്‍എന്നിങ്ങനെ രണ്ടു തരം ഉണ്ട്.
സാധാരണയായി ഇക്വിറ്റി ഓഹരികള്‍ക്ക് മാത്രമേ വോട്ടവകാശം അനുവദിക്കുന്നുള്ളൂ. ഇതിലേക്ക് ഉള്ള പണം തന്നെ പല തവണകളായി പ്രത്യേകം ക്ഷണിക്കാറുണ്ട്. അപേക്ഷിക്കുമ്പോള്‍, അനുവദിക്കുമ്പോള്‍, ബാക്കി ഒന്നോ അതിലധികമോ ക്ഷണങ്ങളായി (calls) എന്നിങ്ങനെ സംഭരിക്കുന്നു. അപ്പോള്‍ ആരെങ്കിലും വകുപ്പ് 50 പ്രകാരം എപ്പോഴെങ്കിലും മുന്‍കൂ ര്‍
തുക നല്കിയിട്ടുണ്ട് എങ്കില്‍ ആ തുകയ്ക്ക് എല്ലാ അംഗങ്ങളി ല്‍ നിന്നും അത് ആവശ്യപ്പെടുന്നത് വരെ വോട്ടവകാശം ഇല്ല.
ഈ അടിസ്ഥാനത്തില്‍ ക്ലിപ്ത ഓഹരിയുള്ള കമ്പനികളി ല്‍ ഇക്വിറ്റി ഓഹരി
ക ള്‍ ഉള്ള ഏത് അംഗത്തിനും കമ്പനി മുന്‍പാകെ കൊണ്ടുവരുന്ന പ്രമേയങ്ങ
ളി ല്‍ വോട്ടവകാശം ഉണ്ട്. വോട്ടെടുപ്പില്‍ ഈ വോട്ടവകാശം അയാളുടെ കൈവശം ഉള്ള ഓഹരിക്ക് കമ്പനിയുടെ അടച്ചു തീര്‍ത്ത ഇക്വിറ്റി മൂലധനവുമായി ആനുപാതികം ആയിരിക്കും.
ക ള്‍ ഉള്ള ഏത് അംഗത്തിനും കമ്പനി മുന്‍പാകെ കൊണ്ടുവരുന്ന പ്രമേയങ്ങ
ളി ല്‍ വോട്ടവകാശം ഉണ്ട്. വോട്ടെടുപ്പില്‍ ഈ വോട്ടവകാശം അയാളുടെ കൈവശം ഉള്ള ഓഹരിക്ക് കമ്പനിയുടെ അടച്ചു തീര്‍ത്ത ഇക്വിറ്റി മൂലധനവുമായി ആനുപാതികം ആയിരിക്കും.
മുന്‍ഗണനാ ഓഹരികളി ല്‍ വോട്ടവകാശം അവയെ നേരിട്ട് ബാധിക്കുന്ന പ്രമേയങ്ങളിലോ, കമ്പനി പിരിഞ്ഞു പോകാനുള്ള പ്രമേയങ്ങളിലോ, മൂലധനം കുറയ്ക്കുകയോ തിരികെ നല്‍കുകയോ ചെയ്യാനുള്ള പ്രമേയങ്ങളിലോ മാത്രം ആയിരിക്കും. മുന്‍ഗണനാ ഓഹരികളി ല്‍ ഏതെങ്കിലും ശ്രേണിയി ല്‍ ലാഭ വിഹിതം രണ്ടു വര്‍ഷമോ അതിലേറെയോ കൊടുത്തിട്ടില്ല എങ്കി ല്‍ അവയ്ക്ക് എല്ലാ പ്രമേയങ്ങളിലും വോട്ടു ചെയ്യാന്‍ അവകാശം ഉണ്ടായിരിക്കും.
(വകുപ്പ് 47)
(വകുപ്പ് 47)
ക്ഷണ പത്രപ്രകാരം (call letter) ആവശ്യപ്പെട്ട തുക അടയ്ക്കാത്ത ഓഹരികള്‍ക്കും കമ്പനി തന്നെ ജാമ്യം (lien) രേഖപ്പെടുത്തിയ ഓഹരികള്‍ക്കും ഖണ്ഡ
നിബന്ധനക ള്‍ (Articles) പ്രകാരം കമ്പനി വോട്ടവകാശം നിഷേധിക്കാം. മറ്റു കാരണങ്ങളാല്‍ കമ്പനിക്ക് വോട്ടവകാശം നിഷേധിക്കാ ന്‍ ആവില്ല. ഓഹരി ഉടമക്കോ പ്രതിനിധിക്കോ ഒന്നിലേറെ വോട്ടുണ്ടെങ്കില്‍ അവ ഒരേ രീതിയി ല്‍ വോട്ടു ചെയ്യണം എന്ന് നിര്‍ബന്ധം ഇല്ല. (വകുപ്പ് 106).
നിബന്ധനക ള്‍ (Articles) പ്രകാരം കമ്പനി വോട്ടവകാശം നിഷേധിക്കാം. മറ്റു കാരണങ്ങളാല്‍ കമ്പനിക്ക് വോട്ടവകാശം നിഷേധിക്കാ ന്‍ ആവില്ല. ഓഹരി ഉടമക്കോ പ്രതിനിധിക്കോ ഒന്നിലേറെ വോട്ടുണ്ടെങ്കില്‍ അവ ഒരേ രീതിയി ല്‍ വോട്ടു ചെയ്യണം എന്ന് നിര്‍ബന്ധം ഇല്ല. (വകുപ്പ് 106).
കമ്പനി നിയമം വകുപ്പ് 108 പ്രകാരം കേന്ദ്ര ഗവണ്മെന്റിനു ഏതുതരം കമ്പനികളില്‍ അംഗങ്ങള്‍ക്ക് ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ വോട്ടു ചെയ്യാം എന്ന് നിര്‍ദേശിക്കാം.
സാധാരണ യോഗകാര്യങ്ങള്‍, ആഡിറ്റര്‍ക്കോ ഡയറക്ടര്‍ക്കോ കേള്‍ക്കപ്പെടാ ന്‍ അവകാശം ഉള്ള കാര്യങ്ങള്‍ എന്നിവ ഒഴികെ ഉള്ള കാര്യങ്ങ ള്‍ പൊതുയോഗങ്ങള്‍ വിളിക്കാതെ തപാ ല്‍ വഴി വോട്ടെടുപ്പി ല്‍ തീരുമാനിക്കാമെന്നു കേന്ദ്ര ഗവണ്മെന്റിനു വിജ്ഞാപനം നടത്താം. ഏതെങ്കിലും പ്രമേയം ഇത്തരത്തില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം അന്ഗീകരിച്ചാ ല്‍ അത് പോതുയോഗത്തില്‍ തീരുമാനം എടുത്തതിനു തുല്യമായിരിക്കും. (വകുപ്പ് 110)
കമ്പനികളി ല്‍ അംഗമായ കമ്പനികളുടെ പ്രതിനിധികള്‍ക്കും ഉത്തമര്‍ണരുടെ പ്രതിനിധികള്‍ക്കും അംഗങ്ങളുടെ പോലെ വോട്ടവകാശം വകുപ്പ് 113 നല്‍കുന്നുണ്ട്.
കമ്പനികള്‍ ഇത്തരം യോഗനടപടികളുടെ സംഗ്രഹകുറിപ്പ് (Minutes) നിര്‍ബന്ധമായും റെജിസ്റ്റര്‍ഡ് ഓഫീസി ല്‍ സൂക്ഷിക്കണം. (വകുപ്പ് 118)
അവ അംഗങ്ങള്‍ക്ക് പരിശോധിക്കാം, മതിയായ ഫീസ് അടച്ച് പകര്‍പ്പ് ആവശ്യപ്പെടാം. (വകുപ്പ് 119)
അവ അംഗങ്ങള്‍ക്ക് പരിശോധിക്കാം, മതിയായ ഫീസ് അടച്ച് പകര്‍പ്പ് ആവശ്യപ്പെടാം. (വകുപ്പ് 119)
വകുപ്പ് 230 അനുസരിച്ചുള്ള കമ്പനികളുടെ അനുരന്ജനങ്ങ ള്‍, ക്രമവിന്യാസങ്ങള്‍, സംയോജനങ്ങള്‍ എന്നിവ നടക്കുമ്പോ ള്‍ വകുപ്പ് പ്രകാരമുള്ള നോട്ടീസി ല്‍ പോസ്റ്റ ല്‍ വോട്ട് അവകാശം ഒരു മാസത്തിനുള്ളി ല്‍ വിനിയോഗിക്കാം എന്ന് പറയേണ്ടതുണ്ട്.
പോസ്റ്റല്‍ ബാലറ്റ് ഫോമി ല്‍ യുസര്‍ id, പാസ്സ്‌വേര്‍ഡ് ഇവ നല്കിയിട്ടുണ്ടാകും. അല്ലെങ്കില്‍ കമ്പനിയി ല്‍ നിന്നും ലഭിക്കുന്ന ഇ-മെയില്‍ മെസ്സജി ല്‍ ഉണ്ടാകും. NSDL രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരവരുടെ യുസ ര്‍ id, പാസ്സ്‌വേര്‍ഡ് ഉപയോഗിക്കാം.
https://www.evoting.nsdl.com എന്ന വെബ്സൈറ്റി ല്‍ shareholder login ചെയ്യുക. പാസ്സ്‌വേര്‍ഡ് മാറ്റുക. പാസ്സ്‌വേര്‍ഡ് എവിടെയെങ്കിലും മറന്നുപോകാതെ രഹസ്യമായി രേഖപ്പെടുത്തുക. ഇനി ഇ വോട്ടിംഗ് - ആക്റ്റീവ് വോട്ടിംഗ് സൈക്കിള്‍ എന്നതി ല്‍ ക്ലിക്ക് ചെയ്യുക. EVEN (evoting event number) തിരഞ്ഞെടുത്തു പുതിയ വോട്ട് പേജി ല്‍ വോട്ടു രേഖപ്പെടുത്തുക. submit, confirm എന്ന് നല്‍കുക. വോട്ടു പിന്‍വലിക്കാനാവില്ല. വോട്ട് ചെയ്യാവുന്ന പീരീഡ് ഫോമി ല്‍ പറഞ്ഞിരിക്കും. അതിനു ശേഷം വോട്ടു ചെയ്യാനാവില്ല. സഹായത്തിന് എപ്പോഴും ഉയരുന്നതരം ചോദ്യങ്ങ ള്‍ (FAQ) ഉത്തരങ്ങളോടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഇങ്ങനെ ലളിതമായ സമ്പ്രദായം ഓണ്‍ലൈനി ല്‍ ഇപ്പോ ള്‍ ലഭ്യമാണ്.
ഏപ്രില്‍ 2, 2014 - നു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ നല്‍കിയിരിക്കുന്ന ചട്ടങ്ങ ള്‍ അനുസരിച്ച്:
ഓഹരി വിപണിയി ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ളവയും ആയിരത്തി ല്‍ കുറയാത്ത ഓഹരി ഉടമകള്‍ ഉള്ള മറ്റു കമ്പനികളും അംഗങ്ങള്‍ക്ക് ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ പൊതുയോഗങ്ങളി ല്‍ വോട്ട് ചെയ്യാ ന്‍ സൗകര്യം ഏര്‍പെടുത്തേണ്ടതാണ്. [ചട്ടം 20]
ഇതിനുള്ള നോട്ടീസ് നല്‍കല്‍, പ്രതിനിധിയെ നിയമിക്കല്‍, നിരീക്ഷകന്റെ നിയമനം ചെയര്‍മാന്റെ റിപ്പോ ര്‍ട്ട്‌കള്‍, ഫയല്‍ ചെയ്യേണ്ട പ്രമേയങ്ങള്‍, കരാറുകള്‍, മിനിട്ടുകള്‍, ഫോമുക ള്‍ എന്നിവയെപ്പറ്റിയും അവ എങ്ങനെ സൂക്ഷിക്കണം, പരിശോധിക്കാന്‍ സാധിക്കണം എന്നും വിശദമായി പ്രസ്തുത വിജ്ഞാപനത്തിലൂടെ ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ചട്ടം 22 (16) അനുസരിച്ച്, താഴെപ്പറയുന്ന കാര്യങ്ങളി ല്‍ വകുപ്പ് 110 (1) (a) പ്രകാരം പോസ്റ്റ ല്‍ വോട്ടിംഗിലൂടെ മാത്രമേ തീരുമാനം എടുക്കാനാവൂ.
(a) മെമ്മോറാണ്ടത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങ ള്‍ ഭേദഗതി ചെയ്യാ ന്‍, ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിലനിന്നിരുന്ന കമ്പനികള്‍ക്ക് അവയുടെ മെമ്മോറാണ്ടത്തിലെ മുഖ്യ ലക്ഷ്യങ്ങ ള്‍ ഭേദഗതി ചെയ്യാന്‍.
(b) സ്വകാര്യ കമ്പനി രൂപീകരണത്തിനായി വകുപ്പ് 2 (68) അനുസരിച്ചു ആര്‍ട്ടിക്കി ള്‍ സി ല്‍ ചേര്‍ത്ത വ്യവസ്ഥക ള്‍ കൂട്ടിച്ചേര്‍ക്കാനോ നീക്കം ചെയ്യാനോ.
(c) വകുപ്പ് 12 (5) പ്രകാരം റെജിസ്റ്റെര്‍ഡ് ഓഫിസ് ഇപ്പോ ള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമ, പട്ടണ, നഗര പരിധിക്കു വെളിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍.
(d) വകുപ്പ് 13 (8) പ്രകാരം പ്രോസ്പെക്ടസ് വഴി ഏതെങ്കിലും ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പൊതുജനങ്ങളി ല്‍ നിന്നും സംഭരിച്ച പണത്തില്‍ ഉപയോഗിക്കാതെ എന്തെങ്കിലും ബാക്കിയുണ്ടെങ്കി ല്‍, അതേ ലക്ഷ്യങ്ങ ള്‍ ഭേദഗതി ചെയ്യണമെങ്കില്‍.
(e) വകുപ്പ് 43 (a) (ii) പ്രകാരം വോട്ടുചെയ്യാനോ ലാഭവിഹിതത്തിനോ മറ്റോ ഭിന്ന അവകാശമുള്ള ഓഹരിക ള്‍ ഇറക്കാന്‍.
(f) വകുപ്പ് 48 അനുസരിച്ച് ഏതെങ്കിലും ശ്രേണിയിലുള്ള ഓഹരികള്‍ക്കോ കടപത്രങ്ങള്‍ക്കോ മറ്റു സെക്യുരിറ്റികള്‍ക്കോ ഉള്ള അവകാശങ്ങളി ല്‍ വ്യത്യാസം വരുത്താന്‍.
(g) വകുപ്പ് 68 (1) – ലെ ഓഹരി തിരികെ വാങ്ങ ല്‍ വ്യവസ്ഥക ള്‍
(h) വകുപ്പ് 151 പ്രകാരം ഡയറക്ടറെ തിരഞ്ഞെടുക്കാ ന്‍.
(i) വകുപ്പ് 180 (1) (a) പ്രകാരം കമ്പനിയുടെ ഏതെങ്കിലും സ്ഥാപനം മുഴുവനോ മുക്കാലുമോ വില്‍ക്കാ ന്‍.
(j) വകുപ്പ് 186 (3) - ന്റെ പരിധിയെക്കാ ള്‍ അധികം കടം നല്‍കാനോ, ഉറപ്പു നല്‍കാനോ , ഈട് നല്‍കാനോ
എന്നാല്‍ ഒറ്റയാ ള്‍ കമ്പനികളോ ഇരുന്നൂറി ല്‍ താഴെ അംഗങ്ങളുള്ള മറ്റു കമ്പനികളോ പോസ്റ്റ ല്‍ ബാലറ്റ് വഴി തീരുമാനങ്ങ ള്‍ എടുക്കേണ്ടതില്ല.
ഇനി ഗോദ്റെജ് ഇ ന്‍ ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാര്യങ്ങ ള്‍ ബഹുമാനപ്പെട്ട മുംബൈ ഹൈക്കോടതി മുന്‍പാകെ വന്നപ്പോ ള്‍ കോടതി 2014 മേയ് എട്ടിന് ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി, അതുകൂടി പറഞ്ഞു ഇതവസാനിപ്പിക്കാം.
വകുപ്പ് 110, സെബിയുടെ (SEBI) മെയ് 21, 2013 സര്‍കുല ര്‍ എന്നിവ പ്രകാരം ഒരു കമ്പനിക്ക് അതിന്റെ യോഗത്തി ല്‍ ഇക്വിറ്റി ഓഹരിയുടമക ള്‍ നേരിട്ട് ഹാജരാകാതെ മു ന്‍ പറഞ്ഞപോലെ പോസ്റ്റ ല്‍ വോട്ട് വഴി കമ്പനികളുടെ സംയോജന പദ്ധതിക്കുള്ള പ്രമേയം ഭൂരിപക്ഷ തീരുമാനത്തോടെ പാസ്സാക്കാമോ എന്നായിരുന്നു കോടതിയുടെ മുന്‍പിലുള്ള പ്രശ്നം. എന്ന് പറഞ്ഞാല്‍ ഇനി മുതല്‍ നേരിട്ട് ഹാജരായുള്ള യോഗങ്ങ ള്‍ വേണ്ടെന്നു വയ്ക്കാമോ എന്നും!
വകുപ്പ് 110, കമ്പനിയുടെ മീറ്റിങ്ങുകളില്‍ വേണ്ട ക്വോറം അതായത് കുറഞ്ഞ ഹാജര്‍ നില (വകുപ്പ് 103) എന്നിവ തമ്മി ല്‍ പ്രകടമായ വൈരുദ്ധ്യം ഉണ്ടെന്നു കോടതി നിരീക്ഷിച്ചു.
മുന്‍ കമ്പനി നിയമം 1956 വകുപ്പ് 174 പ്രകാരം പൊതുകാര്യ കമ്പനികളി ല്‍ അഞ്ചും സ്വകാര്യ കമ്പനികളി ല്‍ രണ്ടും അംഗങ്ങളാണ് ക്വോറം തികയാ ന്‍ വേണ്ടിയിരുന്നത്. പുതിയ നിയമത്തില്‍ അതി ല്‍ പൊതുകാര്യ കമ്പനികള്‍ക്ക് വകുപ്പ് 103 അനുസരിച്ച് ഇങ്ങനെ ക്വോറം വേണം:
(i) കമ്പനിയുടെ അംഗസംഖ്യ യോഗദിവസം ആയിരത്തില്‍ കൂടുത ല്‍ അല്ലെങ്കില്‍ അഞ്ചു പേ ര്‍ നേരിട്ട് ഹാജരാകണം.
(ii) കമ്പനിയുടെ അംഗസംഖ്യ യോഗദിവസം ആയിരത്തില്‍ കൂടുതലും അയ്യായിരം വരെയും ആണെങ്കില്‍ പതിനഞ്ചു പേ ര്‍ നേരിട്ട് ഹാജരാകണം
(iii) കമ്പനിയുടെ അംഗസംഖ്യ യോഗദിവസം അയ്യായിരത്തി ല്‍ കൂടുതലാണെങ്കില്‍ മുപ്പത് പേ ര്‍ നേരിട്ട് ഹാജരാകണം
ആദ്യം പറഞ്ഞ സര്‍കുല ര്‍ 27/2011 പ്രകാരം വകുപ്പ് 174 പ്രകാരമുള്ള ക്വോറം അംഗങ്ങളും ചെയര്‍മാനും യോഗസ്ഥലത്ത് നേരിട്ട് ഹാജ ര്‍ ഉണ്ടാകണം എന്ന് ശഠിച്ചിരുന്നു.
കമ്പനി കാര്യ മന്ത്രാലയം അതിന്റെ വെബ്സൈറ്റി ല്‍ 21 ചട്ടങ്ങ ള്‍ വിവരിക്കുന്ന COMPANIES ACT 2013 - STATEMENT OF NOTIFICATION OF RULES” എന്ന PDF ഫയലിലേക്കുള്ള ലിങ്ക് ഏര്‍പെടുത്തിയതായി കോടതി രേഖപ്പെടുത്തി.
എന്നാല്‍ ഒരു ഓഫീസറുടെ ഒപ്പ് മാത്രമിട്ട് സ്കാ ന്‍ ചെയ്ത ഒരു പ്രമാണം ഒരു ഗസറ്റ് വിജ്ഞാപനം കൂടാതെ എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്ന് കോടതി ഉത്കണ്ഠയും രേഖപ്പെടുത്തി!
ഗസറ്റ് വിജ്ഞാപനങ്ങള്‍ക്ക് നന്നായി സ്ഥിരീകരിക്കപ്പെട്ട നിയമാനുസൃതമായ സോദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ടെന്നും കോടതി പറഞ്ഞു.
അതിനാല്‍ ഗസറ്റ് വിജ്ഞാപനം വരുന്നത് വരെ ഈ ചട്ടങ്ങ ള്‍ നടപ്പായി എന്ന് പറയാന്‍ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോടതി നിരീക്ഷണം കണക്കിലെടുത്ത് പുതിയ നിയമത്തിലും ഇതിനു വ്യക്തതയും ഗസറ്റ് വിജ്ഞാപനവും പ്രതീക്ഷിക്കുന്നു.
(End)
ലേഖനം - ആശയം, ഭാഷാ സംഗ്രഹം: CA. അനി ല്‍ പി. നായര്‍
വിദഗ്ധ സഹായം, case law: CA. ലൂക്കോസ് ജോസഫ്
കടപ്പാട്: Companies Act, 2013, 1956, Rules, circulars.
#CompaniesAct
No comments:
Post a Comment